HOME
DETAILS
MAL
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരം അനാവശ്യമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്
backup
March 05 2018 | 01:03 AM
കോഴിക്കോട്: മിനിമം വേതനം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യ സാഹചര്യത്തിലാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്.
വേതന വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആലപ്പുഴ ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയില്‍ നടക്കുന്ന സമരം അവിടെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."