പൊന്തന്‍പുഴ വനഭൂമി: സര്‍ക്കാരിന്റെ വീഴ്ച്ച ഗുരുതരമെന്ന് രമേശ് ചെന്നിത്തല
മണിമല: പൊന്തന്‍പുഴ സംരക്ഷിത വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ മനപ്പൂര്‍വം കോടതിയില്‍ കേസ് തോറ്റു കൊടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വനം മന്ത്രിയുടെ കൈകള്‍ പരിശുദ്ധമല്ല. ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊന്തന്‍പുഴ വനമേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
തലമുറകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പൊന്തന്‍പുഴ വനമേഖലയിലെ നൂറുകണക്കിന് കര്‍ഷകരെ കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വനത്തിനുള്ളിലെ വളകോടി ചതുപ്പ് പ്രദേശത്ത് താമസിക്കുന്ന ആളുകളെയും നേരില്‍ കണ്ട് പരാതികള്‍ കേട്ടു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ തോമസ്, ബാബു ജോസഫ്, ഡി.സി.സി ഭാരവാഹികളായ റോണി കെ.ബേബി, ബിജു പുന്നത്താനം, ജി. ഗോപകുമാര്‍, പ്രകാശ് പുളിക്കല്‍, നീണ്ടൂര്‍ മുരളി, മണിമല മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ഫെമി മാത്യു, പി.ജി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, മണിമല പഞ്ചായത്ത് പ്രസിഡന്റ് നിതാ ഷാജി എന്നിവര്‍ പ്രതിപക്ഷ നേതാവിനോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."