HOME
DETAILS

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവച്ചു

  
backup
March 05 2018 | 01:03 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


അഗര്‍ത്തല: തുടര്‍ച്ചയായ 20 വര്‍ഷത്തെ ഭരണത്തിന് ശേഷം ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ ടാതഗട റോയിക്ക് മണിക് സര്‍ക്കാര്‍ രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും വരെ തല്‍സ്ഥാനത്ത് തുടരാന്‍ ഗവര്‍ണര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
1998 മുതല്‍ ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍. പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയിലുണ്ടാവുമെന്ന് മണിക് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രവര്‍ത്തനം താഴെ തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാവിധ പിന്തുണയും നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇനിയും ഉന്നയിക്കുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തിലെ കൃത്രിമത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ പണമുപയോഗിച്ച് ബി.ജെ.പി ജനങ്ങളെ സ്വാധീനിച്ചെന്നും കായിക ശക്തി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി-പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി) സംഖ്യം ത്രിപുരയില്‍ വിജയം നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ ബി.ജെ.പി 35ഉം എട്ട് സീറ്റുകള്‍ ഐ.പി.എഫ്.ടിയും നേടി. സി.പി.എം 16 സീറ്റുകളിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago