സഊദിയില്‍ ചരിത്രമെഴുതി വനിതാ മാരത്തോണ്‍
റിയാദ്: ആദ്യമായി സഊദി വനിതകള്‍ സ്വന്തം രാജ്യത്ത് പൊതുവേദിയില്‍ മാരത്തോണില്‍ പങ്കെടുത്തു. ശനിയാഴ്ച നടന്ന 'അല്‍ഹസ മാരത്തോണി'ലാണ് സഊദി വനിതകള്‍ പുതിയ ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സംഘടിപ്പിച്ച മൂന്നു കിലോമീറ്റര്‍ മാരത്തോണില്‍ 1500ലധികം വനിതകള്‍ സാന്നിധ്യമറിയിച്ചു. ആവേശം നിറഞ്ഞ കൂട്ടയോട്ടത്തില്‍ മിസ്ന അല്‍നാസിര്‍ വിജയിയായി. അമേരിക്കന്‍ താരം ആന്‍ഡേ ജെസി, തായ്വാന് താരം സാങ്സാന് എന്നിവരെ പിന്തള്ളിയാണ് മിസ്ന ഒന്നാമതെത്തിയത്. 15 മിനുട്ടു കൊണ്ടാണ് 28 കാരിയായ മിസ്ന മൂന്നു കിലോമീറ്റര്‍ ദൂരം താണ്ടിയത്. 2014ല്‍ കായിക രംഗത്തേക്ക് കാലെടുത്തുവച്ച തനിക്ക് കുടുംബം പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഗ്രാഫിക് ഡിസൈനര്‍ കൂടിയായ മിസ്ന പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനില്‍ നടന്ന ഇസ്ലാമിക് ഒളിംപിക്സിലും ഈ വര്‍ഷം ഷാര്‍ജയില്‍ നടന്ന ലേഡീസ് സ്പോര്‍ട്സ് ഗെയിംസിലും പങ്കെടുത്ത മിസ്നയുടെ അടുത്ത ലക്ഷ്യം 2020ലെ ടോക്കിയോ ഒളിംപിക്സാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."