മര്‍ത്തമ്മയും നാസ് ജമീലും നാട്ടിലേക്ക് മടങ്ങി
ദമ്മാം: മോശം ജോലി സാഹചര്യം കാരണം പ്രയാസത്തിലായ രണ്ടു ഇന്ത്യക്കാരികള്‍ വനിതാ അഭയകേന്ദ്രം വഴി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. ആന്ധ്രപ്രദേശ് സ്വദേശിനികളായ മര്‍ത്തമ്മയും നാസ് ജമീലുമാണ് നവയുഗം സംസ്കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ തകര്‍ന്ന പ്രതീക്ഷകളുമായി നാട്ടിലേക്കു മടങ്ങിയത്.
ആറു മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരും സഊദിയിലെ ഖഫ്ജിയില്‍ വീട്ടു ജോലിയ്ക്കായി എത്തിയത്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ കാരണം മര്‍ത്തമ്മ പ്രവാസ ജോലി തിരഞ്ഞെടുക്കകയായിരുന്നു. നാസിന്റെ ഭര്‍ത്താവ് റിയാദിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ സ്വന്തമായി വീട് ഉണ്ടാക്കുകയെന്ന ആഗ്രഹത്താലാണ് ഭാര്യയെ കൂടി പ്രവാസ ജോലിയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ജോലി ചെയ്ത വീട്ടിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. ശമ്പളം കിട്ടാത്ത അവസ്ഥ കൂടിയായപ്പോള്‍ അവര്‍ വീടു വിട്ടോടി സൗദി പൊലിസിന്റെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."