HOME
DETAILS
MAL
ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്ക് ഫീസ്; പ്രശ്നപരിഹാരത്തിന് ഖത്തര്‍ തന്നെ ശ്രമിക്കണമെന്ന് ബഹ്റൈന്‍
backup
March 05 2018 | 02:03 AM
മനാമ: ഖത്തറും ഇതര ജി.സി.സി രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ ഖത്തര്‍ തന്നെയാണ് ശ്രമിക്കേണ്ടതെന്ന് ബഹ്റൈന്‍ വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. മൊറോക്കോയില്‍ നടക്കുന്ന ബഹ്റൈന്‍ മോറോക്കന്‍ കമ്മിറ്റിയുടെ നാലാം സെഷന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവില്‍ ബഹ്റൈന്‍ പുറമെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കെല്ലാം എന്തെങ്കിലും രീതിയിലുള്ള ഉപദ്രവമുണ്ടാക്കുന്ന നിലപാടുകളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. അതേ സമയം ഏതുകാര്യത്തിലും എപ്പോഴും ഈ നാലു രാഷ്ട്രങ്ങള്‍ക്കും കൃത്യമായ കാഴ്ചപ്പാടുകളുണ്ടെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി നിലപാടുകളുണ്ടെന്നും ബഹ്റൈന്‍ വിദേശ കാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."