സിറിയ: അടിയന്തര അറബ് ലീഗ് യോഗം ഇന്ന്
ജിദ്ദ: ഇന്നു നടക്കുന്ന അടിയന്തര അറബ് ലീഗ് യോഗത്തില്‍ സിറിയന്‍ പ്രശ്‌നം ചര്‍ച്ചയാകും. ജിദ്ദയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യും. സിറിയയിലെ കലുഷിതമായ സാഹചര്യവും ഫലസ്തീന്‍ വിഷയവും യോഗത്തിലെ മുഖ്യ അജന്‍ഡയാകുമെന്നാണ് സൂചന.
എട്ടു വിഷയങ്ങളിലൂന്നിയാണ് നേരത്തെ ചര്‍ച്ച തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ പൊതുവിഷയങ്ങള്‍, അറബ് ലീഗിന്റെ വിവിധ കര്‍മ പദ്ധതികളുടെ അവലോകനം, ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശവും പുതിയ സാഹചര്യവും, മനുഷ്യാവകാശ പ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതിനു ശേഷമാണ് സിറിയയില്‍ കൂട്ടക്കുരുതി രൂക്ഷമായത്. സഊദി ഉള്‍പ്പെടെ വിഷയത്തില്‍ സിറിയക്കെതിരേ രൂക്ഷവിമര്‍ശവുമായി രംഗത്തു വന്നിരുന്നു. മേഖലയില്‍ സഹായമെത്തിക്കാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം ഖത്തറുമായുള്ള അകല്‍ച്ച തുടരുന്നതിനാല്‍ യോജിച്ച നിലപാട് സ്വീകരിക്കുന്നതില്‍ ഗള്‍ഫ് കൂട്ടായ്മയായ ജി.സി.സി പരാജയപ്പെടുകയാണ്. അമേരിക്ക തികഞ്ഞ മൗനത്തിലും. ഇറാനെ ഒറ്റപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനപ്പുറം താല്‍ക്കാലം മറ്റൊന്നിനും ട്രംപ് ഭരണകൂടം പരിഗണന നല്‍കുന്നില്ല. തുര്‍ക്കിയാണ് റഷ്യ-ബശ്ശാറുല്‍ അസദ് കൂട്ടുകെട്ടിനെതിരേ സൈനിക നടപടിയുമായി രംഗത്തുള്ളത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും കൃത്യമായ ഇടപെടല്‍ നടത്താന്‍ വിസമ്മതിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."