HOME
DETAILS
MAL
'പ്രസിഡന്റിന്റെ കാലാവധി നീട്ടുന്നത് പാര്‍ട്ടിയുടെ മേധാവിത്വം നിലനിര്‍ത്താന്‍'
backup
March 05 2018 | 02:03 AM
ബെയ്ജിങ്: പ്രസിഡന്റിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിനെതിരായ വിമര്‍ശങ്ങളെ പ്രതിരോധിച്ച് ചൈനീസ് അധികൃതര്‍. പ്രസിഡന്റ് പദവിയില്‍ ഇരിക്കാനുള്ള കാലാവധി നീക്കുന്നത് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍ക്കോയ്മ നിലര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യമാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പാര്‍ലമെന്റ് വക്താവും വിദേശകാര്യ സഹമന്ത്രിയുമായ സാങ് യെസൂയ് ആണ് ഇക്കാര്യം അറിയിച്ചത്.
ഷി ജിന്‍പിങ്ങിന് ആജീവനാന്തം ഭരണത്തിലിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഭരണഘടനാ ഭേദഗതി നടക്കുന്നതെന്ന ചോദ്യത്തോട് യെസൂയ് പ്രതികരിച്ചില്ല. പാര്‍ട്ടിയുടെയും സൈന്യത്തിന്റെ തലവന്മാര്‍ക്ക് നിലവില്‍ കാലാവധി നിശ്ചയിച്ചിട്ടില്ല. ചൈനയില്‍ പ്രസിഡന്റിനെക്കാളും കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്ന പാര്‍ട്ടി, സൈനിക നേതൃത്വവും നിലവില്‍ ഷി ജിന്‍പിങ്ങാണു കൈയാളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."