ഓസ്കര് പുരസ്കാര നാമനിര്‍ദേശം: 'ദ ഷെയ്പ് ഓഫ് വാട്ടര്‍' മുന്നില്‍
ലോസാഞ്ചലസ്: 90- ാത് ഓസ്കര് പുരസ്കാര നാമനിര്‍ദേശ പട്ടികയില്‍ മെക്സിക്കന്‍ സംവിധായകന് ഗില്യര്‍ മോദെല് തോറോയുടെ 'ദ ഷെയ്പ് ഓഫ് വാട്ടര്‍' മുന്നില്‍. 12 നാമനിര്ദേശങ്ങളുമായാണ് ആകെ ഒന്‍പതു ചിത്രങ്ങളില്‍ തോറോയുടെ പ്രണയചിത്രം ഒന്നാമതെത്തിയത്. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് ലോസാഞ്ചലസിലെ പ്രത്യേകം തയാറാക്കിയ ഡോള്‍ബി തിയറ്ററില്‍ അവാര്‍ഡ് നിശ അരങ്ങേറുക.
വിഖ്യാത സംവിധായകന് ക്രിസ്റ്റഫര്‍ നോലന്റെ രണ്ടാം ലോകയുദ്ധം പശ്ചാത്തലമായുള്ള 'ഡന്‍കിര്‍ക് ', ബ്രിട്ടീഷ് സംവിധായകന് മാര്ട്ടിന് മക്ഡോനായുടെ 'ത്രി ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബിങ്, മിസോറി', എന്നിവ യഥാക്രമം എട്ടും ഏഴും നാമനിര്‍ദേശങ്ങളുമായി തൊട്ടുപിറകിലുണ്ട്. തിമോത്തി ചാലമേ, ഡെന്‍സല്‍ വാഷിങ്ടണ്‍, ഡാനിയല്‍ ഡേ ലൂയിസ്, ഗാരി ഓള്ഡ്മാന് എന്നിവരാണ് മികച്ച നടനുള്ള പട്ടികയില്‍ മുന്നില്‍. നടിമാരുടെ പട്ടികയില്‍ സാലി ഹോക്കിന്‍സ്, മെറില്‍ സ്ട്രീപ്, മാര്‍ഗോ റോബി എന്നിവരും മുന്നിട്ടു നില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."