ആടിയും പാടിയും കരഞ്ഞും ചിരിച്ചും അവര്‍ ആദ്യദിനം ആഘോഷിച്ചു
മാതമംഗലം: ആടിയും പാടിയും കരഞ്ഞും ചിരിച്ചും അവര്‍ ഒന്നാംദിനം ആഘോഷിച്ചു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം ഹൈസ്‌കുളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്ഷരവെളിച്ചം തേടി കലാലയത്തിലെത്തിയ വിദ്യാര്‍ഥികളെ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു.
ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പുതിയ ഒരു ലോകത്തേക്ക് വരുന്ന കൊച്ചുകുട്ടികളിലെ അപരിചിതത്വവും ഭയാശങ്കകളും മാറ്റി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കലാലയവുമായി അടുപ്പിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം. തലയില്‍ വര്‍ണ്ണത്തൊപ്പിയും കയ്യില്‍ ബലൂണുകളും മധുര പലഹാരവും ലഭിച്ചതോടെ കണ്ണീര്‍തുള്ളികളുടെ ഒഴുക്ക് നിലച്ചു. പിന്നെ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. അത് കഴിഞ്ഞ് സഹപാഠികളോട് അല്‍പ്പം കുശലം. വീറും വാശിയും അല്‍പ്പമൊന്നുപേക്ഷിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന ചിലര്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ വാവിട്ട് കരച്ചില്‍. ഇന്നലെ ജില്ലയിലെ സ്‌കൂളുകളില്‍ വിപുലമായി നടത്തിയ പ്രവേശനോത്സവത്തിന്റെ കാഴ്ചകള്‍.
ജില്ലയിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ ഒന്നിച്ച് പരിശ്രമിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ പ്രവര്‍ത്തിക്കണം. നിരാംലംബരായവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും സുരക്ഷിതത്വം ഒരുക്കുന്നതിനും നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിര്‍മ്മിച്ച ഹൈസ്‌കുള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പ്രവേശനോത്സ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ജില്ലാ ഡി.ഡി.ഇ സി രാഘവന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം ഉണ്ണികൃഷ്ണന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി അബ്ബാസലി, ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, ബ്ലോക്ക് അംഗം നസീറ ഇസ്മാഈല്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എം മൊയ്തീന്‍ കുഞ്ഞി, പഞ്ചായത്തംഗങ്ങളായ വി ബാലന്‍, അനിത വിനോദ്, അനില്‍ സി, കനകമണി, ബി.പി.ഒ എം.കെ സുന്ദര്‍ലാല്‍, പ്രധാനാധ്യാപകരായ സി.കെ ഹൈദ്രോസ്, കെ.വി ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് എം ഭാസ്‌കരന്‍, സബിത ബിജു, എ.വി സന്തോഷ്‌കുമാര്‍, സി ഭാസ്‌കരന്‍, കെ.എല്‍ പൗലോസ്, എന്‍ ഷറഫുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."