കുമ്പളയില്‍ വീട് കുത്തിത്തുറന്ന് 42 പവന് സ്വര്‍ണവും പണവും കവര്‍ന്നു
കുമ്പള (കാസര്‍കോട്): വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്ത് പോയ സമയത്ത് വാതില്‍ പൊളിച്ച് വന്‍ കവര്‍ച്ച. കുമ്പള കളത്തൂര്‍ പള്ളത്തിനടുത്ത കെ.എം. താഹിറയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
സംഭവത്തില്‍ 42 പവന് സ്വര്‍ണാഭരണവും 35,000 രൂപയും മോഷണം പോയി. രാത്രി എട്ടരയോടെ താഹിറ വീട് പൂട്ടി രണ്ട് മക്കള്‍ക്കൊപ്പം കളത്തൂരിലെ ഒരു പള്ളിയില്‍ മത പ്രഭാഷണം ശ്രവിക്കുന്നതിനു വേണ്ടി പോയിരുന്നു.
രാത്രി 12 ഓടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കിടപ്പുമുറിയിലെ കട്ടിലിന് അടിയിലായി ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നു പറയുന്നു. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.
താഹിറയുടെ ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫ് വിദേശത്താണ്. പൊലിസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. പൊലിസ് അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."