മുഖ്യമന്ത്രിക്കു വധഭീഷണി; യുവാവിനെതിരേ കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരേ പൊലിസ് കേസെടുത്തു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകിട്ടാണു കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ ലാന്‍ഡ്ലൈന്‍ ഫോണുകളിലേക്കു മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശവുമായി ഫോണ്‍ കോള്‍ വന്നത്.
സംഭവത്തെതുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സഹിതം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണു വിജേഷ് കുമാറിനെ തിരിച്ചറിഞ്ഞത്.
എന്നാല്‍ സിം കാര്‍ഡിന്റെ ഉടമ ഒരു പെണ്‍കുട്ടിയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നഷ്ടപ്പെട്ട സികാര്ഡാണെന്നു വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിജേഷിനെ കുറിച്ച് വിവരം ലഭിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുന്‍പ് ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."