HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍: ലാലു പ്രസാദിന്റെ മകള്‍ക്കും ഭര്‍ത്താവിനും ജാമ്യം

  
backup
March 05 2018 | 07:03 AM

pmla-case-lalus-daughter-misa-bharti-husband-granted-bail

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയ്ക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഇരുവരോടും ഇന്ന് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

രണ്ടു ലക്ഷം രൂപ വീതം ജാമ്യത്തുകയും സമാനതുകയുടെ ജാമ്യവസ്തുവും സമര്‍പ്പിക്കണമെന്നും ഇരുവരും രാജ്യം വിട്ടുപോകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഡിസംബര്‍ 23നാണ് മിസക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും എതിരേ കേസെടുത്തിരുന്നത്.ഡല്‍ഹിയില്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാം ഹൗസ് വാങ്ങിയെന്നാണ് കേസ്.

മിശൈല്‍ പാക്കേഴ്‌സ് ആന്‍ഡ് പ്രിന്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് മിസയുടേയും ഭര്‍ത്താവിന്റെയും പേരിലാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. 200809 കാലഘട്ടത്തില്‍ 1.2 കോടി രൂപക്ക് വാങ്ങിച്ച ഫാം ഹൗസിന്റെ ഇടപാടുകള്‍ കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ആരോപണം.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇവര്‍ക്കു വേണ്ടി കള്ളപ്പണം വെളുപ്പിച്ചത്. ഇതിന്റെ ഉടമകളായ സുരേന്ദ്രകുമാര്‍ ജെയ്ന്‍, വീരേന്ദ്ര ജെയ്ന്‍ എന്നീ സഹോദരങ്ങളെ ഇ.ഡി നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago