എല്‍.ഡി.എഫിന് ആരോടും തൊട്ടുകൂടായ്മയില്ലെന്ന് വൈക്കം വിശ്വന്; മാണിയെ കയറ്റില്ലെന്ന് പന്ന്യന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് മുന്നണി വിപുലീകരണം ഉടനുണ്ടാവുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സമ്മേളനങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ എല്‍.ഡി.എഫ് ഉടന്‍ ചേരണമെന്ന് ഘടകക്ഷികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തിയ്യതി തീരുമാനിച്ചിട്ടില്ല.
മുന്നണി വിപുലീകരണത്തിനു മുന്‍പ് ഘടകക്ഷികളുമായി ചര്‍ച്ചയുണ്ടാവും. മുന്നണിയിലേക്കു വരാന്‍ സാധ്യതയുള്ള, ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കക്ഷികളെ ഉള്‍പ്പെടുത്തും. കെ.എം മാണിയെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. ഒരു പാര്‍ട്ടിയോടും എല്‍.ഡി.എഫിന് തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ കയറ്റില്ലെന്ന് പന്ന്യന്‍
കെ.എം മാണിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. മുന്നണി വിപുലീകരണത്തില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പില്ല. എന്നാല്‍ മാണിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."