ഭര്‍ത്താവിന്റെ ചികിത്സാ ചെലവ്: മന്ത്രി കെ.കെ ശൈലജക്കെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാ ചെലവ് എഴുതിയെടുത്തെന്ന മന്ത്രി കെ.കെ ശൈലജക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് നല്കിയ ഹരജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചത്. വിജിലന്‍സ് വകുപ്പിന് നോട്ടിസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് അടുത്ത 13ന് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെ പേരില്‍ ചികിത്സാ ചെലവ് മന്ത്രി കെ.കെ.ശൈല എഴുതിയെടുത്തത് ചട്ടവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. മന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധിപേര്‍ വിജിലന്‍സിനെ സമീപിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്നും കാര്യമായ അന്വേഷണത്തിനുള്ള സാഹചര്യംപോലും ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വി. മുരളീധരന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജി ഫയലില്‍ സ്വീകരിക്കാനും വിജിലന്‍സിന് നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."