HOME
DETAILS
MAL
കുടിവെള്ളം: നടപടിയാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാനെ ഉപരോധിച്ചു
backup
March 05 2018 | 20:03 PM
കൊണ്ടോട്ടി: കുടിവെള്ളം ആവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവര്‍ നഗരസഭാ കാര്യാലയത്തിലെത്തി ചെയര്‍മാനെ ഉപരോധിച്ചു.
നെടിയിരുപ്പ് 27ാം വര്‍ഡിലെ നാട്ടുകാരാണ് ഇന്നലെ രാവിലെ നഗരസഭാ ചെയര്മാന് സി.കെ നാടിക്കുട്ടിയെ ഉപരോധിച്ചത്. സംഭവമറിഞ്ഞ് 26ാം വാര്‍ഡിലുള്ളവരും നഗരസഭയിലെത്തിയതോടെ ബഹളമായി.
26ാം വാര്‍ഡില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കല്ലറാംകുറ്റി കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. 20 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതി മാര്‍ച്ച് 31ന് പൂര്‍ത്തിയാകും.
ചര്‍ച്ചയില്‍ കുടിവെള്ള പദ്ധതി ആദ്യം പൂര്‍ത്തിയാക്കാനും കിണറ്റില്‍ വെള്ളമുണ്ടെങ്കില്‍ 27ാം വാര്‍ഡിലേക്ക് അനുബന്ധ പദ്ധതി തയാറാക്കി കുടിവെള്ളം നല്‍കാമെന്നും അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."