ടിഎന്‍ ഗോദവര്‍മനിലൂടെ നഷ്ടമായത് ഇന്ത്യയുടെ വനസംരക്ഷകനെ
നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകത്തെ ഗോദവര്‍മന്‍ തിരുമുല്‍പ്പാടിന്റെ നിര്യാണത്തോടെ നഷ്ടമായതു വന സംരക്ഷണത്തിനായി സുപ്രീംകോടതി വരെ പോയ സാമൂഹ്യപ്രവര്‍ത്തകനെ. 1995ല്‍ ടി.എന്‍ ഗോദവര്‍മന്‍ വേഴ്‌സസ് ഗവ. ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീ കോടതി പുറപ്പെടുവിച്ച വിധി ഇന്നും ഇന്ത്യയുടെ ചരിത്ര താളുകളിലുണ്ട്. നീലഗിരിയിലെ വന നശീകരണം തടയണം എന്നാവശ്യപ്പെട്ടാണ് ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കോടതിയെ സമീപിച്ചത്.
വിധിയില്‍ അനുമതിയില്ലാതെ മരം മുറിക്കുന്നതു കോടതി തടഞ്ഞു. ഇദ്ദേഹം നല്‍കിയ 800 പൊതുതാല്‍പര്യ ഹരജികളും കോടതി പരിഗണിച്ചു.
വനഭൂമിയുടെ സംരക്ഷനായും അറിയപ്പെട്ടു. വനം കേസ് എന്ന പേരിലറിയപ്പെടുന്ന കേസുതന്നെ തിരുമാല്‍പ്പാട് ഉന്നത കോടതിയില്‍ വന നശീകരണത്തിനെതിരായി സമര്‍പ്പിച്ച കേസാണ്. ഏറ്റവും ഒടുവില്‍ വനം വകുപ്പറിയാതെ വനഭൂമി ലേലത്തില്‍ വെച്ച സംഭവം ഒരു വര്‍ഷം മുന്‍പുണ്ടായപ്പോള്‍ അതിലും ഇടപെടുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമേ കോവിലകം വക വസ്തു വഹകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഇടപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."