HOME
DETAILS
MAL
'പൊള്ളയായ വാഗ്ദാനങ്ങളാല്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു'
backup
March 05 2018 | 20:03 PM
മലപ്പുറം: തെരഞ്ഞെടുപ്പ് രംഗത്ത് പൊള്ളയായ വാഗ്ദാനങ്ങളും കാപട്യം നിറഞ്ഞ പ്രകടന പത്രികയുംവച്ച് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രചാരണ തന്ത്രങ്ങള്‍ ജനാധിപത്യത്തെ അപ്പാടെ അട്ടിമറിക്കപ്പെടുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണെന്നും ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ഗോവ ഉള്‍പ്പെടെ മുന്‍പു നടന്ന തെരഞ്ഞെടുപ്പുകളിലും ദൃശ്യമായത് അതാണെന്നും എന്‍.സി.പി ജില്ലാ ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റായി ടി.എന്‍ ശിവശങ്കരന് അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. കെ.പി രാമനാഥന് (വൈ. പ്രസി), ഹംസ പാലൂര് (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു. ജന. സെക്രട്ടറിമാരെ പ്രസിഡന്റ് പിന്നീട് നോമിനേറ്റ് ചെയ്യും. സംസ്ഥാന പ്രസിഡന്റിന്റെയും നിര്‍വാഹക സമിതിയുടെയും തെരഞ്ഞെടുപ്പ് 18ന് എറണാകുളത്ത് നടക്കും. ജില്ലയില്‍നിന്നു 45 പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."