HOME
DETAILS
MAL
മംഗലശ്ശേരി കേശവന്‍ വധശ്രമക്കേസ്: പുനരന്വേഷണം വൈകുന്നതില്‍ പ്രതിഷേധം
backup
March 05 2018 | 21:03 PM
തേഞ്ഞിപ്പലം: എന്‍സിപി സംസ്ഥാന സമിതിയംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ മംഗലശേരി കേശവനെ അരിയല്ലൂരിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പുനരന്വേഷണം വൈകുന്നതില്‍ എന്‍.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.പാണമ്പ്രയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ഡോ.കെ.മുഹമ്മദ് അധ്യക്ഷനായി. എം.വിജയന്‍ ഉദ്ഘാടനം ചെയ്തു. അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. പി.മധു, ഉമ്മളത്ത് ഗോപാലന്‍, കുത്തിരേഴി വിശ്വന്‍, കെ.പി.മുഹമ്മദ് കുട്ടി, കെ.പി.രഘുനാഥ്, അയ്യപ്പന്‍ നാട്ടാണത്ത്, മൂച്ചിക്കല്‍ കാരിക്കുട്ടി, എം.സത്യന്‍, പി.കെ.ശ്രീകുമാര്‍,അണ്ടിശ്ശേരി മാധവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."