HOME
DETAILS
MAL
ബാലാവകാശ കമ്മിഷന്‍: സി.ജെ ആന്റണിക്ക് ചുമതല
backup
March 05 2018 | 21:03 PM
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ പൂര്‍ണ അധികച്ചുമതല നിലവില്‍ അംഗമായ സി.ജെ ആന്റണിക്കു നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ചെയര്‍പേഴ്‌സണായ ശോഭ കോശിയുടെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് നിയമനം. പതിമൂന്നു വര്‍ഷമായി ബാലനീതി-പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന്റണി കൊല്ലം ജില്ല ജുവനൈല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം, ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം വടക്കേവിളയാണ് സ്വദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."