HOME
DETAILS

വേനല്‍ചൂട്: കാറ്റിന്റെ ഗതിയും ട്രഫും കാരണമായെന്ന് നിഗമനം

  
backup
March 05 2018 | 21:03 PM

summer-heat


കോഴിക്കോട്: മേടച്ചൂടിനെ അനുസ്മരിപ്പിക്കും വിധം സംസ്ഥാനത്ത് ചൂടു കൂടുന്നതിന്റെ കാരണം കാറ്റിന്റെ ഗതിവ്യതിയാനവും ട്രഫുമെന്ന് നിഗമനം.
കാറ്റിന്റെ വ്യതിയാനത്തെ തുടര്‍ന്ന് മേഘക്കൂട്ടങ്ങള്‍ ഇല്ലാതായതും കേരള തീരത്തോട് ചേര്‍ന്ന് രണ്ടാഴ്ചയായി ഗട്ടര്‍ പോലെ രൂപപ്പെട്ട അന്തരീക്ഷ മര്‍ദം കുറഞ്ഞ മേഖല (ട്രഫ്)യും ഇപ്പോഴത്തെ അമിതചൂടിനു കാരണമായേക്കാമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. സാധാരണ ശക്തികൂടിയ ന്യൂനമര്‍ദപാത്തിയുണ്ടായാല്‍ മഴയുണ്ടാകുന്നതാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ രൂപപ്പെട്ട ട്രഫിന് ശക്തി കുറവാണ്.
കേരള തീരം മുതല്‍ മഹാരാഷ്ട്രവരെ ഏതാണ്ട് 1250 കി.മി ആണ് ന്യൂനമര്‍ദപാത്തിയുണ്ടായിരുന്നത്. ശനിയാഴ്ച മഹാരാഷ്ട്രയിലെ അകോലയില്‍ 39.5 ഡിഗ്രിയാണ് ചൂടു രേഖപ്പെടുത്തിയത്. ഇവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് മര്‍ദം കുറഞ്ഞ കേരളതീരത്തെ ട്രഫ് മേഖലയിലേക്ക് എത്തിയതാണ് ചൂടുകൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കൂടാതെ വെള്ളിയാഴ്ച മഹാരാഷ്ട്രയ്ക്കും തെലങ്കാനക്കും ഇടയിലായി രൂപപ്പെട്ട ആന്റി സൈക്ലോണിക് സര്‍ക്കുലേഷന്‍ കാരണം മഴമേഘങ്ങള്‍ ദക്ഷിണേന്ത്യയിലേക്ക് എത്താത്തതും ചൂടുകൂടാന്‍ ഇടയാക്കി.
ട്രഫ് ഞായറാഴ്ച ഗതിമാറി വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലേക്കും ഇന്നലെ വിഭര്‍വ മേഖലയിലേക്കും നീങ്ങിയതോടെ കേരളത്തില്‍ ചൂടിന് അല്‍പം ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്തു നിന്ന് ട്രഫ് നീങ്ങിയതോടെ ഇന്നലെ സംസ്ഥാനത്ത് ചൂടിന് അല്‍പം ആശ്വാസമുണ്ടായിരുന്നു.
ഒറ്റപ്പെട്ട മേഖലയില്‍ മഴ പ്രതീക്ഷിച്ചെങ്കിലും വരണ്ട കാലാവസ്ഥയായിരുന്നു. ട്രഫ് ഗതിമാറിയതോടെ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്റി സൈക്ലോണിക് സര്‍ക്കുലേഷന്‍ രൂപപ്പെട്ടതിനാല്‍ ദക്ഷിണേന്ത്യയില്‍ വരണ്ട കാലാവസ്ഥ തുടരും.
അതിനിടെ, സംസ്ഥാന കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച ചൂട് 38 ഡിഗ്രിയിലെത്തിയെങ്കിലും ഇന്നലെ പലയിടത്തും കുറഞ്ഞു. ഞായറാഴ്ച വെള്ളാനിക്കര, പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ 38 ഡിഗ്രിയും കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, നെടുമ്പാശ്ശേരി 36 ഡിഗ്രിയും ആയിരുന്നു ചൂട്. കോഴിക്കോട്ടും കണ്ണൂരും 35 ഉും തിരുവനന്തപുരം നഗരത്തില്‍ 33 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ പാലക്കാട്ടും വെള്ളാനിക്കരയിലും 38 ഡിഗ്രിയും പുനലൂരില്‍ 37 ഉം, കോട്ടയം,ആലപ്പുഴ എന്നിവിടങ്ങളില്‍ 36 ഉം ആണ് താപനില. കണ്ണൂരിലും കൊച്ചിയിലും 35 ഉം കോഴിക്കോട്ടും തിരുവനന്തപുരം നഗരത്തിലും 34 ഉം കൊച്ചി,തിരുവനന്തപുരം വിമാനത്താവളം എന്നിവിടങ്ങളില്‍ 33 ഉം ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago