HOME
DETAILS
MAL
സംസ്ഥാനത്ത് ആത്മഹത്യ വര്‍ധിക്കുന്നു
backup
March 05 2018 | 21:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
കഴിഞ്ഞ 20 മാസത്തിനിടെ 12,988 പേര് ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതില്‍ 2,946 പേര് സ്ത്രീകളാണ്.
സാമ്പത്തിക പ്രശ്നങ്ങളും കടക്കെണിയും നിമിത്തം 850 പേര് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത കണക്കില്‍ കുട്ടികളുടെ എണ്ണം 401 ആണ്.
ആത്മഹത്യാ കാരണങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളത് കുടുംബ പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി വച്ച രേഖകള്‍ തെളിയിക്കുന്നു.
4,178 പേരാണ് ഈ പട്ടികയിലുള്ളത്. രോഗങ്ങള്‍ നിമിത്തം 2,325 പേരും ജീവനൊടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."