440 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് ലാപ്‌ടോപ്പുകള്‍ നല്‍കി
മലപ്പുറം: ജില്ലയിലെ ഗവ., എയ്ഡഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കുട്ടികള്‍ക്കും പോളി ടെക്‌നിക്കുകളിലെ കുട്ടികള്‍ക്കും ജില്ലാ പഞ്ചായത്ത് ലാപ് ടോപ്പ് നല്‍കി. 440 കുട്ടികളാണ് യഥാസമയം അപേക്ഷയും ആവശ്യമായ രേഖകളും സമര്‍പ്പിച്ച് ഈ പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയത്.
പി.ജി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ മുന്‍ പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറും പോളി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ പി ഉബൈദുള്ള എം.എല്‍.എയും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വെങ്കിടേശപതി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, കെ.പി ഹാജറുമ്മ അംഗങ്ങളായ എ.കെ അബ്ദുറഹ്മാന്‍, സലീം കുരുവമ്പലം, ടി.പി അഷ്‌റഫലി, ഒ.ടി ജയിംസ്, ഷേര്‍ളി വര്‍ഗ്ഗീസ്, സറീന ഹസീബ്, ആലിപ്പറ്റ ജമീല, സൈത് പുല്ലാണി, ഷമീറ ഇളയിടത്ത്, ദേവിക്കുട്ടി, രോഹില്‍നാഥ്, ഇസ്മായീല്‍ മൂത്തേടം, സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. 1,18,58,000 രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."