ഈജിപ്തിന്റെ കൈവശമുള്ള രണ്ട് ദ്വീപുകള്‍ സഊദിക്ക് കൈമാറാന്‍ ഉത്തരവ്
ജിദ്ദ: ഈജിപ്തിന്റെ കൈവശമുള്ള രണ്ട് ദ്വീപുകള്‍ സഊദിക്ക് നല്കാന് ഈജിപ്ത് സുപ്രിംകോടതി ഉത്തരവ്. സഊദിക്ക് ദ്വീപ് നല്‍കാനുള്ള നീക്കം തടഞ്ഞ എല്ലാ കോടതി ഉത്തരവുകളും സുപ്രിംകോടതി റദ്ദ് ചെയ്തു.
ചെങ്കടലില്‍ ഈജിപ്തിന്റെ അധീനതയിലുള്ള തിറാന്‍, സനാഫിര്‍ എന്നീ ദ്വീപുകള്‍ കൈമാറാനാണ് ഉത്തരവ്. ഇത് സഊദിക്ക് എഴുതിക്കൊടുക്കാന്‍ ഈജിപ്ത് നേരത്തേ തീരുമാനിച്ചിരുന്നു. ഈജിപ്തിന് സഊദി നല്കിയ നിക്ഷേപങ്ങള്‍ക്ക് പകരമായിരുന്നു ദ്വീപുകള്‍. ഇതിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ചിലര്‍ കോടതിയില്‍ പോവുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഇതാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതോടെ ദ്വീപ് കൈമാറാനുള്ള നിയമതടസങ്ങളെല്ലാം നീങ്ങി. സഊദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് കോടതിവിധി.
2016 ഏപ്രില്‍ ആദ്യവാരം സല്മാന് രാജാവ് നടത്തിയ കെയ്റോ സന്ദര്‍ശന വേളയിലാണ് തിറാന്‍ , സനാഫിര്‍ എന്നീ ദ്വീപുകള്‍ സഊദിക്ക് കൈമാറാന്‍ ഈജിപ്ത് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."