ബഹ്‌റൈനില്‍ ആക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം
മനാമ: ബഹ്‌റൈനില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതിയെ പരാജയപ്പെടുത്തിയെന്ന് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം.
116 അംഗ സായുധ ശൃംഖലയുടെ നേതൃത്വത്തിലാണ് ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സംഘത്തില്‍നിന്ന് പിടികൂടിയിട്ടുണ്ട്. യന്ത്രത്തോക്കുകള്‍, ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, 757 കിലോഗ്രാം യൂറിയ നൈട്രേറ്റ്, വെടിയുണ്ടകള്‍, വന്‍ സ്‌ഫോടകശേഷിയുള്ള രാസവസ്തുക്കള്‍, സ്‌ഫോടകവസ്തുക്കളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന നിരവധി വാഹനങ്ങള്‍, ഷെല്ലുകള്‍ തുടങ്ങിയവയാണ് ഭീകരവാദികളുടെ കൈയില്‍നിന്ന് പിടിച്ചെടുത്തത്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇറാനിലെ വിപ്ലവ ഗാര്‍ഡാണ് ഇവര്‍ക്കാവശ്യമായ പരിശീലനവും ഫണ്ടിങും പദ്ധതിയുമെല്ലാം തയാറാക്കിനല്‍കിയിട്ടുള്ളതെന്നും പ്രസ്താവനയിലുണ്ട്. ഇറാഖിലെ ചില തീവ്രവാദ ഗ്രൂപ്പുകളും ഹിസ്ബുല്ലയും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്ന് ഇറാനിലും ഇറാഖിലും ലബനാനിലും താമസിച്ചുവരുന്ന തീവ്രവാദികളാണ് ഇതിനുപിന്നിലെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. സംഭവത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."