HOME
DETAILS

'ഓപ്പറേഷന്‍ റെയിന്‍ബോ': വാഹന പരിശോധന ഇന്ന് തുടങ്ങും

  
backup
June 01 2016 | 19:06 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8b-%e0%b4%b5%e0%b4%be

മലപ്പുറം: മഴക്കാല റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് പൊലിസും മോട്ടോര്‍ വാഹന വകുപ്പും  സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ റെയിന്‍ബോ' ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയില്‍ വാഹന പരിശോധന നടത്തും.
വാഹനങ്ങളുടെ ഫിറ്റ്‌നസ്  പരിശോധിച്ച് ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലിസ് മേധാവി  അറിയിച്ചു.  വൈപ്പര്‍, ടൈല്‍ ലാംപ്, ടയറുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കും. അല്ലാത്ത വാഹനങ്ങള്‍ ജൂണ്‍ ഏഴിനകം  പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കും. ഹെല്‍മറ്റ് ധരിക്കാതെയും  ലൈസന്‍സില്ലാതെയും മദ്യപിച്ചും അപകടകരമായ രീതിയിലും മൊബൈല്‍ ഫോണ്‍  ഉപയോഗിച്ചും മോട്ടോര്‍ സൈക്കിളില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി വാഹനം  ഓടിക്കുന്നവര്‍ക്കും ഉടമസ്ഥര്‍ക്കും എടപ്പാളിലുള്ള ഐ.ഡി.ടി.ആര്‍ കേന്ദ്രത്തില്‍ ഒരു  ദിവസത്തെ പരിശീലനം നല്‍കും.
സ്‌കൂള്‍ ബസുകളുടെ കാര്യത്തില്‍ ഫിറ്റ്‌നസ്  സംബന്ധമായും ഡ്രൈവര്‍, ആയ എന്നിവരെ നിയമിക്കുന്ന കാര്യത്തിലും നിലവിലുള്ള  നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.  എല്ലാ സ്‌കൂളുകളിലും ജാഗ്രതാ  സമിതികള്‍ രൂപവത്കരിച്ച് അതിന്റെ കീഴില്‍ ബോധവല്‍ക്കരണ പരിപാടികള്‍  സംഘടിപ്പിക്കും.   
സ്‌കൂള്‍ മാനേജര്‍, പി.ടി.എ പ്രതിനിധികള്‍, ഡ്രൈവര്‍,  മാനെജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ക്ക് ട്രാഫിക് ബോധവര്‍ക്കണ ക്ലാസുകള്‍ നല്‍കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലെ  ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും.  
പഞ്ചായത്ത്, നഗരസഭാ  അധികൃതരുമായി ബന്ധപ്പെട്ട് കെ.പി ആക്ട് 72 വകുപ്പ് പ്രകാരമുള്ള ട്രാഫിക്  റെഗുലേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പഞ്ചായത്ത്, നഗരസഭാ തലത്തില്‍ അപകട  പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കും.  18 വയസിനു താഴെയുള്ള കുട്ടികള്‍ വാഹനങ്ങള്‍  ഓടിക്കുന്നത് തടയുന്നതിനായി ഉടമകള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഐ.ഡി.ടി.ആര്‍ കേന്ദ്രത്തില്‍ ഒരു ദിവസത്തെ പഠനക്ലാസ് നല്‍കും.
പരിശോധനയില്‍  ഗതാഗതയോഗ്യമാണെന്ന് ഉറപ്പു വരുത്തിയ വാഹനങ്ങളില്‍ ചെക്ക്സ്ലിപ്പ് പതിക്കും.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  3 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  3 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  3 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  3 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  3 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago