ബിന്യാമീന് നെതന്യാഹു അമേരിക്കയില്‍
വാഷിങ്ടണ്‍: ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു അമേരിക്കയിലെത്തി. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന നയതന്ത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇറാനെതിരേ സഹകരണം ശ ക്തമാക്കുക ലക്ഷ്യമിട്ടാണു കൂടിക്കാഴ്ച എന്നാണ് അറിയുന്നത്. പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇറാന് ഇടപെടുന്നുവെന്ന് ആരോപിച്ച് അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് ഇരുനേതാക്കളുടെയും നീക്കം. 2015ലെ ഇറാന് ആണവ കരാറില്‍നിന്നുള്ള അമേരിക്കയുടെ സമ്പൂര്‍ണ പിന്മാറ്റവും ഇതില്‍ ഉള്‍പ്പെടും. നാട്ടില്‍ അഴിമതി കേസില്‍ അകപ്പെട്ട് പ്രതിച്ഛായ തകര്‍ന്നുകിടക്കുന്ന വേളയിലാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നറിന്റെ നേതൃത്വത്തില്‍ ഫലസ്തീന്-ഇസ്റാഈല്‍ സമാധാന കരാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാനിടയുണ്ടെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."