ബെര്ലുസ്കോനിക്കെതിരേ വസ്ത്രമുരിഞ്ഞു പ്രതിഷേധം
റോം: ഇറ്റലിയില്‍ മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന സില്‍വിയോ ബെര്ലുസ്കോനിക്കെതിരേ യുവതിയുടെ പ്രതിഷേധം. അരക്കുമുകളില്‍ വസ്ത്രമുരിഞ്ഞായിരുന്നു പോളിങ് ബൂത്തില്‍ പ്രതിഷേധ പ്രകടനം. 'ബെര്‍ലുസ്കോനി, താങ്കളുടെ സമയം അവസാനിച്ചിരിക്കുന്നു' എന്ന് യുവതി മാറിടത്തില്‍ എഴുതിവയ്ക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച പോളിങ്ബൂത്തില്നിന്ന് ബെര്‍ലുസ്കോനി വോട്ട് രേഖപ്പെടുത്തി മടങ്ങും വഴിയാണു സംഭവം. പോളിങ് ബൂത്തിലെ മേശപ്പുറത്ത് ചാടിക്കയറി ബെര്ലുസ്കോനിക്കെതിരേ തിരിഞ്ഞു വസ്ത്രമുരിയുകയായിരുന്നു. യുവതിയെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഉക്രൈനിലെ റാഡിക്കല്‍ ഫെമിനിസ്റ്റ് സംഘടനയായ ഫെമനിന്റെ അനുഭാവിയാണു യുവതിയെന്നാണു കരുതപ്പെടുന്നത്.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കല്‍ അടക്കം നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നു ബെര്‍ലുസ്കോനി. ഇതേതുടര്‍ന്ന് 2011ല്‍ അദ്ദേഹത്തിനു പ്രധാനമന്ത്രി പദവി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."