രജീഷ് ചന്ദ്രന് വൃക്ക നല്‍കാന്‍ അമ്മ ഒരുക്കമാണ്; ചികിത്സയ്ക്കായി പണം വേണം
താമരശ്ശേരി: ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുതുപ്പാടി പഞ്ചായത്തിലെ അടിവാരം കണലാട്‌തോട്ടത്തില്‍ ചന്ദ്രന്റെ മകന്‍ രജീഷ് ചന്ദ്രന്‍(27) ചികിത്സാ സഹായം തേടുന്നു. മെഡിക്കല്‍ കോളജില്‍ ഡയാലിസിസിന് വിധേയനായി കഴിയുകയാണ് ഇപ്പോള്‍ രജീഷ്. ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ കൂലിപ്പണിയെടുത്ത് കഴിയുന്ന രജീഷിന്റെ കുടുംബത്തിന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുക അസാധ്യമാണ്. ഇതുവരെയുള്ള ചികിത്സയ്ക്കായി കുടുംബം ഭീമമായ സംഖ്യ ചെലവഴിച്ചിട്ടുണ്ട്. രജീഷിന്റെ അമ്മ വൃക്ക നല്‍കാമെന്നേല്‍ക്കുകയും ഇതിനായുള്ള ടെസ്റ്റുകളും മറ്റ് ചികിത്സകളും പുരോഗമിച്ചുകൊണ്ടണ്ടിരിക്കുകയുമാണ്.
രജീഷ് ചന്ദ്രനെ സഹായിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് കെ.പി രഞ്ജിത്ത് കുമാര്‍ ചെയര്‍മാനും പി.സി അബ്ദുല്‍ സലീം കണ്‍വീനറുമായി രജീഷ് ചന്ദ്രന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അടിവാരം കനറാ ബാങ്കില്‍ അക്കൗണ്ട് നമ്പര്‍ :0996101061609. ഐ എഫ ്എസ് സി കോഡ്: സി.എന്‍.ആര്‍.ബി: 0000996 എന്ന അക്കൗണ്ടണ്ടും ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് രജീഷ് ചന്ദ്രനും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."