ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം: പെന്‍ഷനേഴ്സ് ലീഗ്
കോഴിക്കോട്: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് ലീഗ് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാനാക്കല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കളത്തില്‍ ഇസ്മായില്‍ അധ്യക്ഷനായി. കളത്തില്‍ അഹമ്മദ്കുട്ടി, പി.വി മൂസാന്‍കുട്ടി ഫാറൂഖി, കെ.വി ഖാലിദ്, പി.വി അബ്ദുറഹിമാന് മാസ്റ്റര്‍, കെ.കെ സത്താര്‍, ടി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. ദാവൂദ്ഖാന്‍ സ്വാഗതം പറഞ്ഞു.
16, 17 തിയതികളില്‍ മലപ്പുറത്തു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഭാരവാഹികള്‍: എം. ദാവൂദ് ഖാന് (പ്രസിഡന്റ്), വി.പി മൂസാന്‍കുട്ടി ഫാറൂഖി, ഖാലിദ് മാസ്റ്റര്‍ വടകര, സുബൈര്‍ കൊടുവള്ളി, പി.സി അഹമ്മദ്കുട്ടി ഹാജി (വൈസ്. പ്രസി), എം. മുഹമ്മദ് മുസ്തഫ (ജനറല്‍ സെക്രട്ടറി), ടി. അബ്ദുല്‍ ഖാദര്‍, കെ.കെ അബ്ദുസ്സമദ്, വി.ടി അബൂബക്കര്‍, പി.പി അബ്ദുല്‍ ഖാദര്‍, എ.വി അബൂബക്കര്‍ (സെക്ര), പി.വി അബ്ദുറഹിമാന് മാസ്റ്റര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."