HOME
DETAILS

അവളുടെ അവകാശങ്ങള്‍

  
backup
March 05 2018 | 22:03 PM

articlerights


മാര്‍ച്ച് 8.
അന്തര്‍ദേശീയ വനിതാദിനം.
സ്ത്രീ സ്വാതന്ത്ര്യം, ശാക്തീകരണം, സുരക്ഷ എന്നീ ലക്ഷ്യപ്രാപ്തിക്കായി അമേരിക്കന്‍ വനിതാസമുദ്ധാരകയും തൊഴിലാളിസംഘത്തിന്റെ നേതാവുമായ തെരേസാ സര്‍ബര്‍ മാല്‍ക്കിയേലിന്റെ നേതൃത്വത്തില്‍ 1910 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ നടത്തിയ അന്തര്‍ദേശീയ വനിതാസമ്മേളനത്തിന്റെ സ്മരണ പുതുക്കിയാണ് ഈ ദിനം അന്തര്‍ദേശീയ വനിതാദിനമായി ആചരിച്ചുവരുന്നത്.
വളരെയധികം വ്യാഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കപ്പെട്ട പദമാണ് 'സ്ത്രീസ്വാതന്ത്ര്യ'മെന്നത്. സ്ത്രീ അടുക്കളയില്‍ തളച്ചിടപ്പെടേണ്ടവളല്ലെന്നു തുടങ്ങി തനിക്കിഷ്ടമുള്ള പുരുഷന്റെ കൂടെ വിവാഹം കഴിക്കാതെ നിശ്ചിതകാലത്തേയ്ക്ക് ഒരുമിച്ചു താമസിക്കുന്ന ആശയമായ 'ലിവിങ് ടുഗതറി'ല്‍ വരെ എത്തിനില്‍ക്കുന്നു സ്ത്രീസ്വാതന്ത്ര്യ വ്യാഖ്യാനങ്ങള്‍.
ഇത്തരം സ്ത്രീസ്വാതന്ത്ര്യങ്ങള്‍ അംഗീകരിക്കാമോ എന്ന ചോദ്യം ഗൗരവത്തോടെ ഉന്നയിക്കേണ്ടതാണ്. സ്ത്രീസ്വാതന്ത്ര്യം വേണ്ടെന്നല്ല. താന്‍ മകളാണെന്നും ഭാര്യയാണെന്നും മാതാവാണെന്നുമുള്ള ബോധ്യത്തോടെ സദാചാരമൂല്യത്തിലും ധാര്‍മികതയിലും അധിഷ്ഠിതമായ സ്ത്രീസ്വാതന്ത്ര്യം ആദരിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
ശാസ്ത്ര,സാങ്കേതിക, രാഷ്ട്രീയ, തൊഴില്‍ മേഖലകളില്‍ ഇന്നു സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. അതേസമയം, പാടത്തു മുതല്‍ പാര്‍ലമെന്റ് വരെ വിവിധതലങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും കഥകള്‍ ദിവസവും പത്രത്താളുകളുടെ നല്ലൊരു ഭാഗം കൈയടക്കിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യാനന്തരം പല ഘട്ടങ്ങളിലായി ഇന്ത്യാ ഗവണ്‍മെന്റ് സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ധാരാളം നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോകത്തില്‍ സ്ത്രീസുരക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ നിയമനിര്‍മാണം നടത്തിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും സ്ഥാനം നേടിയിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണ്. പക്ഷേ, ഈ നിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തുന്നുണ്ടോ എന്നതു പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ ഇവയൊക്കെയാണ്:
1) തുല്യനീതി ഉറപ്പുവരുത്തുന്നു. 2) സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ നിയമനിര്‍മാണത്തിന് ഭരണകൂടത്തിന് അധികാരം നല്‍കുന്നു. 3) സ്ത്രീയാണെന്ന പേരില്‍ തൊഴില്‍രംഗത്തുള്ള വിവേചനം തടയുന്നു. 3) ജീവിതോപാധിക്കു പുരുഷനെപ്പോലെ സ്ത്രീക്കും തുല്യപരിഗണന നല്‍കുന്നു. 4) മനുഷ്യക്കടത്തും ബലം പ്രയോഗിച്ചുള്ള തൊഴിലെടുപ്പിക്കലും തടയുന്നു. 5) സ്ത്രീക്കും പുരുഷനും തുല്യജോലിക്കു തുല്യവേതനം ഉറപ്പുനല്‍കുന്നു. 6) സ്ത്രീത്തൊഴിലാളികളുടെ ആരോഗ്യവും ശേഷിയും തൊഴില്‍സ്ഥലത്തു ചൂഷണം ചെയ്യപ്പെടാതിരിക്കാനും കഴിവിന്റെ പരിധിക്കപ്പുറമുള്ള ജോലികള്‍ ചെയ്യിക്കുന്നതു തടയാനുമുള്ള നടപടിയെടുക്കാന്‍ ഗവണ്‍മെന്റിനെ ചുമതലപ്പെടുത്തുന്നു.7) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്നിലൊരു ഭാഗം വനിതാസ്ഥാനാര്‍ഥികള്‍ക്കായി സംവരണം ചെയ്യുന്നു.
ഭരണഘടന സ്ത്രീകള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ നടപ്പാക്കുകയും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
ത്വരിതഗതിയില്‍ വിചാരണ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് (അതിവേഗ) കോടതികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ വിചാരണ അധികംവൈകാതെ പൂര്‍ത്തീകരിച്ചു പ്രതികള്‍ക്കു ശിക്ഷവിധിക്കുന്നു. കൊലപാതകം, ബലാത്സംഗം, കുടുംബപരമായ പ്രശ്‌നങ്ങള്‍, ജോലിസംബന്ധമായ ചൂഷണങ്ങള്‍, സ്ത്രീയെ മാന്യമല്ലാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, തൊഴില്‍സ്ഥലത്തെ പീഡനം, ഭ്രൂണഹത്യ, സ്ത്രീധനനിരോധനം തുടങ്ങി സ്ത്രീകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആക്രമണവും ചൂഷണവും തടയാനും നിയമലംഘകര്‍ക്കു കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ചു സാധാരണതടവു മുതല്‍ മരണശിക്ഷ വരെ വിധിക്കാനും ജുഡീഷ്യറിക്ക് അധികാരമുണ്ട്.
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പലരും പലപ്പോഴും പരാതിപ്പെടാത്തത്, സംഭവം പൊതുജനം അറിയുമെന്നും അത് ആ സ്ത്രീയുടെ ഭാവിയെ ബാധിക്കുമെന്നുമുള്ള (തെറ്റായ) ധാരണ മൂലമാണ്. ആരോപണവിധേയമായ കുറ്റകൃത്യത്തില്‍ സ്ത്രീക്കു പങ്കില്ലെങ്കില്‍ അത്തരം ധാരണ അസ്ഥാനത്താണ്. സ്വന്തം നിരപരാധിത്വം നീതിപീഠം വഴി തെളിയിക്കാനും പ്രതിക്കു തക്കതായ ശിക്ഷ കൊടുക്കാനും പരാതിപ്പെട്ടേ മതിയാവൂ.
ഇത്തരം കേസുകളില്‍ പരാതിക്കാരിയുടെ (പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ) പേര് പരസ്യപ്പെടുത്തുന്നതുപോലും ക്രിമിനല്‍ക്കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 228(എ) പ്രകാരം പീഡിപ്പിക്കപ്പെട്ട വനിതയുടെ പേരോ ഐഡന്റിറ്റിയോ ആരെങ്കിലും പ്രസിദ്ധീകരിച്ചാലോ വെളിപ്പെടുത്തിയാലോ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
സ്ത്രീ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെങ്കിലും കൃത്യമായ വ്യവസ്ഥകള്‍ പൊലിസ് പാലിക്കേണ്ടതുണ്ട്. വനിതാപൊലിസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ലോക്കപ്പിലോ മുറിയിലോ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ മാത്രമേ പാടുള്ളൂ. ചോദ്യംചെയ്യല്‍ വനിതാ പൊലിസ് ഓഫീസറുടെ സാന്നിധ്യത്തില്‍ മാത്രമേ നടത്താവൂ.
സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയില്‍ സ്ത്രീകളെ, അതീവ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കല്ലാതെ, അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഗര്‍ഭിണിയായ സ്ത്രീയെയും സാധാരണഗതിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ ചോദ്യം ചെയ്യാന്‍ പൊലിസ്‌സ്റ്റേഷനിലേയ്ക്കു വിളിപ്പിക്കരുത്. പകരം വനിതാപൊലിസുള്‍പ്പെടെയുള്ള പൊലിസ്‌സംഘത്തിന് അവരുടെ വീട്ടില്‍ച്ചെന്നു ചോദ്യംചെയ്യാവുന്നതാണ്.
സ്ത്രീകളുടെ അവകാശങ്ങള്‍ തടയപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായുള്ള പരാതികളില്‍ സംസ്ഥാന വനിതാകമ്മിഷനും ദേശീയ വനിതാകമ്മിഷനും തീര്‍പ്പു കല്‍പ്പിക്കുന്നു. സിവില്‍കോടതിയുടെ അധികാരമാണു വനിതാകമ്മിഷനുള്ളത്. മൂന്നുതരത്തിലുള്ള പരാതികളിന്മേലാണു സംസ്ഥാന വനിതാകമ്മിഷന്‍ നടപടിയെടുക്കുന്നത്. 1) പീഡിത നേരിട്ടു കൊടുക്കുന്ന, അല്ലെങ്കില്‍ രജിസ്‌ട്രേഡ് വനിതാ സൊസൈറ്റി കൊടുക്കുന്ന പരാതി. 2) വനിതാകമ്മിഷന്‍ സ്വമേധയാ എടുക്കുന്ന കേസ്. 3) സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന കേസ്.
പ്രത്യേകസാഹചര്യത്തില്‍ സ്ത്രീ തനിച്ചു പരാതി കൊടുക്കാന്‍ പൊലിസ് സ്റ്റേഷനില്‍ പോകുന്ന അവസ്ഥയുണ്ടായാല്‍ സുരക്ഷ ഉറപ്പിക്കാന്‍ തനിയെ പോകുന്നതിനു പകരം ജില്ലയിലെ ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിച്ചാല്‍ അഭിഭാഷകന്റെയോ അഭിഭാഷകയുടെയോ സേവനം സൗജന്യമായി ലഭ്യമാക്കും. എന്തൊക്കെ നിയമങ്ങള്‍ പരിരക്ഷയ്ക്കുണ്ടായാലും സ്വന്തം സുരക്ഷിതത്വം പ്രാഥമികമായി അവനവന്‍ തന്നെ ഉറപ്പുവരുത്തണം. 'നീ തന്നെയാണു നിന്റെ ഗുണകാംക്ഷിയും വഴികാട്ടിയു'മെന്ന ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago