രാജ്യത്ത് സ്ത്രീകള്‍ നേരിടുന്നത് അസമത്വവും വിവേചനവുമെന്ന്
ഫറോക്ക്: വ്യക്തി എന്ന നിലയിലും സമൂഹ അംഗം എന്ന നിലയിലും രാജ്യത്ത് സ്ത്രീകള്‍ അസമത്വവും വിവേചനവും നേരിടുകയാണന്ന് എം.സി. മായിന്‍ ഹാജി. ചെറുവണ്ണൂര്‍ - നല്ലളം മേഖല വനിതാ ലീഗ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
മലപ്പുറം ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസ് മുഖ്യ പ്രഭാഷണം നടത്തി. കെ. ഫാത്തിമ അധ്യക്ഷയായി.
യു.ഡി.എഫ് ചെയര്മാന് യു. പോക്കര് , മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് എ ഷഹര്ബാന്, ജനറല്‍ സെക്രട്ടറി എം.എം ജമീല, മണ്ഡലം എം.വീരാന്‍കോയ ഹാജി, റിയാസ് അരീക്കാട്, എ.അഹമ്മദ് കോയ, എം.കുഞ്ഞാമുട്ടി, വി.പി ഇബ്രാഹീം, സഹീര്‍ നല്ലളം, കെ.അബ്ദുല്‍ ഖാദര്‍ ,പി ബീരാന് കുട്ടി, ബി.അഷറഫ്, മന്‍സൂര്‍ അരീക്കാട്, എന്‍.വി അസ്മ, പി. മൈമൂന ടീച്ചര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ. ഫാത്തിമ(പ്രസിഡന്റ്) എം.വി അസ്മ (ജനറല്‍സെക്രട്ടറി), പി.വി ഷറീന(ട്രഷറര്‍), കെ. ലൈല, ടി .മൈമൂന ടീച്ചര്‍, ഷെറീജ(വൈസ് പ്രസിഡന്റ്), ഷരീഫാ ബീവി നല്ലളം, നസീറ അരീക്കാട്,നജ്മ ഉള്ളിശ്ശേരിക്കുന്ന്, സെമീറ വെസ്റ്റ് ബസാര്‍(ജോ.സെക്രട്ടറി) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."