HOME
DETAILS
MAL
കുന്ദമംഗലത്ത് പുനരധിവാസ-പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നു
backup
March 05 2018 | 22:03 PM
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി.
പുനരധിവാസ പ്രവര്‍ത്തനങ്ങളും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പരിശീലനം സംഘടിപ്പിച്ചത് . ഈ രംഗത്ത് ഇടപെടാന്‍ തയാറുള്ള മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് ടി.കെ സൗദ പ്രസംഗിച്ചു. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ കെ. ഹരിദാസ് പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സുരേഷ് ബാബു സ്വാഗതവും എ. സബിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."