HOME
DETAILS
MAL
പുന്നശ്ശേരി രാമല്ലൂര്‍ റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍
backup
March 05 2018 | 22:03 PM
കാക്കൂര്‍: പുന്നശ്ശേരി രാമല്ലൂര്‍ റോഡില്‍ കുനിയടിപ്പാലത്തിന് സമീപത്തായുള്ള കലുങ്ക് അപകടാവസ്ഥയിലാണ്. കലുങ്കിന്റെ പാര്‍ശ്വഭിത്തി നിലംപൊത്തുകയും അടിഭാഗത്തെ കരിങ്കല്‍കെട്ടുകള്‍ ഇളകുകയും ചെയ്തിട്ടുണ്ട്. സംരക്ഷണഭിത്തിയില്ലാത്ത കൈവരി തകര്‍ന്ന ഈ കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വര്‍ഷങ്ങളുടെ പഴക്കമുള്ള കലുങ്കാണിത്. അടിഭാഗത്തെ കോണ്‍ക്രീറ്റും കരിങ്കല്‍കെട്ടും ഇളകി വീഴുന്നത് ഏറെ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തുന്ന പാതക്കിടയിലാണ് ഭീതിയുയര്‍ത്തുന്ന ഈ കലുങ്കുള്ളത്. കലുങ്കിന്റെ നവീകരണം നടത്തുവാന്‍ അധികൃതര്‍ ഉടന്‍ തയാറാവണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."