കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം: ബഷീറലി തങ്ങള്‍
വടകര: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിനെ വ്യത്യസ്തമാക്കിയതും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയതും ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹാറ പ്രവാസി സിയാറ പദ്ധതിയുടെ ലോഞ്ചിങ്ങും മുസ്്‌ലിംലീഗ് ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയും ദാരിദ്ര്യവും നേരിട്ടനുഭവിച്ച ഒരു സമൂഹം സാമ്പത്തികമായും സാമൂഹികവും പുരോഗതി കൈവരിക്കുന്നതിന് ഗള്‍ഫ് പ്രവാസം കാരണമായി. വിദ്യഭ്യാസആരോഗ്യ മേഖലകളിലൊക്കെ വലിയ തോതിലുളള ഉണര്‍വ് ഗള്‍ഫിലേക്കുള്ള കുടിയേറ്റം മൂലം സംഭവിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ തൊഴില്‍ തേടി പോയ പതിനായിരങ്ങളാണ്.
എന്നിട്ടും ഭരണവര്‍ഗത്തിന്റെ നിരന്തരമായ അവഗണനയ്ക്ക് പാത്രമാവുകയാണ് പ്രവാസികളെന്നും ഭരിക്കുന്നവര്‍ ഇവരെ കൂടുതലായി പരിഗണിക്കേണ്ടതുണ്ടെന്നും ബഷീറലി തങ്ങള്‍ പറഞ്ഞു. പ്രവാസി ലീഗ് സംസഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല പദ്ധതി വിശദീകരിച്ചു.
പ്രവാസി ഫാമിലി ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിനുള്ള അപേക്ഷ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു.
കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷനായി. എസ്.പി കുഞ്ഞമ്മദ്, പി. അമ്മത് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, റഷീദ് വെങ്ങളം, അഹമ്മദ് പുന്നക്കല്‍, വി.പി ഇബ്രാഹിം കുട്ടി, ഒ.കെ ഇബ്രാഹിം, ടി ഹാഷിം, സഹാറ ഗ്രൂപ്പ് എം.ഡി റഷീദ്, ഹാശിം തങ്ങള്‍ കൊയിലാണ്ടി, എം.എ റസാഖ് മാസ്റ്റര്‍, കല്ലേരി മൊയ്തു ഹാജി, സി.ടി സലാം, ഇ.എ റഹ്്മാന്‍, പി.വി അബ്ദുല്‍ ഖാദര്‍, കാട്ടില്‍ അമ്മത് ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, എം.കെ യൂസുഫ് ഹാജി, സാജിദ് മുണ്ട്യാട്ട്, മഞ്ചയില്‍ മൂസ ഹാജി, റസാഖ് മാസ്റ്റര്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ കമ്മന സ്വാഗതവും അഹമ്മദ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."