ത്രിപുരയില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ വ്യാപക അക്രമം
അഗര്‍ത്തല: 25 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ച് ബി.ജെ.പി അധികാരത്തിലെത്തിയ ത്രിപുരയില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഗവര്‍ണറേയും ഡി.ജി.പിയേയും രാജ്‌നാഥ് നാഥ് സിങ് ഫോണില്‍ വിളിച്ചു.
വിജയത്തിനു ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കു നേരെ കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്. 'ഭാരത് മാതാ കി ജയ്' എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സി.പി.എം ഓഫിസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഓഫിസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫിസുകള്‍ പലതും തുറക്കാന്‍ അനുവദിക്കുന്നില്ല. നിരവധി നേതാക്കള്‍ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
tripura election, rajnath sing, bjp, cpm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."