നീരവ് മോദിക്കെതിരെ 2015ല്‍ത്തന്നെ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നീരവ് മോദിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് 2015ല്‍ത്തന്നെ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്.ഐ.യു) റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഡി.എന്‍.എയുടേതാണ് റിപ്പോര്‍ട്ട്.
ആക്‌സിസ് ബാങ്കിന്റെ എസ്.ടി.ആര്‍ (സംശയകരമായ സാമ്പത്തിക ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട്) അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നീരവ് മോദിക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് തിരിച്ചറിഞ്ഞ സംശയകരമായ 500ല്‍ അധികം ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് 2014 മെയ് മാസത്തില്‍ എഫ്.ഐ.യുവിന് നല്‍കിയത്. നീരവ് മോദിയുടെ സ്ഥാപനങ്ങളായ സ്റ്റേല്ലര്‍ ഡയമണ്‍ഡ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.
ഒരേ ഉടമസ്ഥരുടെ പേരിലാണ് രണ്ടു കമ്പനികളും ബാങ്ക് അക്കൗണ്ട് തുറന്നിരുന്നത്. ഇരു കമ്പനികളും നടത്തിയ ഇടപാടുകള്‍ സാധാരണ സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ആക്‌സിസ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സംശകരമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ തുടരുകയായിരുന്നു. വിദേശത്തുള്ള മറ്റൊരു ബാങ്കിന്റെ ജാമ്യച്ചീട്ട് (എല്‍.ഒ.യു) വഴിയാണ് ഇടപാടുകള്‍ നടന്നതെന്നും ഇത്തരം സംശയകരമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചുതന്നെയായിരുന്നു ഇടപാടുകളെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."