പിതാവിന്റെ വഴിയേ ആസിഫും
മലപ്പുറം: കോട്ടപ്പടി പറച്ചിറയിലെ ആസിഫ് അബാന്റെ വീട്ടിലേക്കെത്തിയത് ഏഴാം റാങ്ക്. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റിറ്റൂട്ടില്‍ പ്ലസ്ടു പഠനത്തോടൊപ്പമാണ് ആസിഫ് എന്‍ട്രസ് പരീക്ഷ എഴുതിയത്. തന്റെ പിതാവ് പഠിച്ച സ്ഥാപനത്തില്‍ തന്നെ തുടര്‍ പഠനം നടത്തി ജനസേവനം നടത്താനാണ് ആഗ്രഹം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 27ാം ബാച്ചില്‍ പഠിച്ചിറങ്ങിയ പിതാവ് ഡോ. കെ ഇബ്രാഹിം ഇപ്പോള്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്യുകയാണ്. ആസിഫിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കനാണു താല്‍പര്യം.
മഞ്ചേരി നോബിള്‍ സ്‌കൂളില്‍ നിന്ന് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങിയ ആസിഫ് അബാന്‍ പ്ലസ്ടുവും ഉയര്‍ന്ന മാര്‍ക്കോടെയാണ് പാസായത്. ആദ്യതവണ തന്നെ ഉയര്‍ന്ന റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് ആസിഫ്. കഠിനാധ്വാനത്തോടൊപ്പം അടങ്ങാത്ത ആഗ്രഹവുമാണ് ആസിഫിന്റെ റാങ്ക് നേട്ടത്തിനു പിന്നിലെന്ന് പിതാവ് കൊന്നോല ഇഹ്രിമും മാതാവ് ആയിശ കിളിയണ്ണിയും പറഞ്ഞു. ആഷിഖ് റോഷന്‍, ആഷിഫ് നൂര്‍ബിന എന്നിവര്‍ ആസിഫിന്റെ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."