HOME
DETAILS

വയനാടിനെ പ്രത്യേക പുഷ്പവിള മേഖലയായി പ്രഖ്യാപിക്കും

  
backup
March 06 2018 | 05:03 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d%e0%b4%aa%e0%b4%b5

കല്‍പ്പറ്റ: വനാടിനെ പുഷ്പവിളകളുടെയും സുഗന്ധ നെല്ലിനങ്ങളുടെയും സവിശേഷ കാര്‍ഷിക മേഖലയായി 16നു രാവിലെ 10നു അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത്രിദിന ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രഖ്യാപിക്കും.
ഇതിനുള്ള മുന്നൊരുക്കം അന്തിമദിശയിലാണെന്ന് അമ്പവലയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, സവിശേഷ പുഷ്പവിള മേഖലയുടെ ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ഷാജി അലക്‌സാണ്ടര്‍ എന്നിവര്‍ പറഞ്ഞു. പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി, മുളളന്‍കൊല്ലി പഞ്ചായത്തുകളും ബത്തേരി ബ്ലോക്കിലെ ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്മേനി, മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളുമാണ് തുടക്കത്തില്‍ സവിശേഷ പുഷ്പവിള മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പത്തും മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ 20ഉംഏക്കര്‍ ഭൂമിയും പുഷ്പവിള മേഖലയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ 70 ഏക്കറിലാണ് പുഷ്പവിളകള്‍ കൃഷി ചെയ്യുക. ഇതില്‍ അഞ്ചു വീതം ഏക്കര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലുമായിരിക്കും. പുഷ്പവിള മേഖലയില്‍ ഓര്‍ക്കിഡ്, ആന്തൂറിയം, റോസ് ഇനങ്ങളും ജെര്‍ബറ, ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമുല്ല, ഹെലിക്കോണിയ, ഗ്ലാഡിയോലസ് എന്നിവയുമാണ് കൃഷി ചെയ്യുക. പദ്ധതി നടത്തിപ്പിനു ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സ്‌കീമില്‍ 13.4 ലക്ഷം രൂപ കൃഷി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതേ സ്‌കീമില്‍ 34.5 ലക്ഷം രൂപ മാര്‍ച്ച് 31നകം അനുവദിക്കും. സ്‌പെഷല്‍ അഗ്രികള്‍ച്ചര്‍ സോണില്‍ ഉള്‍പ്പെടുത്തി ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതിനു 20 ലക്ഷം രൂപ സമീപ ദിവസം ലഭിക്കും.
സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ 8.4 രൂപ പദ്ധതിയില്‍ ഉപയോഗപ്പെടുത്തും. പോളി ഹൗസ് നിര്‍മാണത്തിനു 20ഉം നെറ്റ് ഹൗസ് നിര്‍മാണത്തിനു 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ ഫണ്ട് ആവശ്യാനുസരണം ചെലവഴിക്കും.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതടക്കം പൂക്കളുടെ സംഭരണത്തിനും വിപണനത്തിനും ജില്ലയിലെ നാല് ബ്ലോക്ക് ആസ്ഥാനങ്ങളിലും ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ സംവിധാനം ഒരുക്കും.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലും ബത്തേരി ബ്ലോക്കിലുമായി ഇതിനകം നൂറില്‍പരം കര്‍ഷകര്‍ പുഷ്പവിള കൃഷിയില്‍ താത്പര്യം അറിയിച്ചതായി ഷാജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇവര്‍ക്കുള്ള നടീല്‍ വസ്തുക്കളും സാങ്കേതിക സഹായവും സൗജന്യമായി ലഭ്യമാക്കും.

 


 

അമ്പലവയലില്‍ 16 മുതല്‍ ഓര്‍ക്കിഡ് മേള

അമ്പലവയല്‍: കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 16, 17, 18 തീയതികളില്‍ അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയെന്ന് മേഖല കാര്‍ഷിക ഗവേശഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു.
ഓര്‍ക്കിഡുകളുടെ ഔഷധഗുണവും പുഷ്പവിള പ്രാധാന്യവും എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാലയും സമ്മേളനവും മേളയുടെ ഭാഗമാണ്. സിക്കിമിലേതിനു സമാനമായ കാലാവസ്ഥയുള്ള വയനാട്ടില്‍ ഓര്‍ക്കിഡ് കൃഷിക്ക് അനന്തസാധ്യതകളാണ് ഉള്ളതെന്ന് ഡോ. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കിഡ് കൃഷിയും അനുബന്ധ വ്യവസായങ്ങളുമാണ് സിക്കിമിന്റെ വാര്‍ഷിക വരുമാനത്തില്‍ 70 ശതമാനവും സംഭാവന ചെയ്യുന്നത്. ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ 90 ശതമാനവും സ്ത്രീകളാണ്. അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയില്‍ പങ്കെടുക്കുന്നതിനു സിക്കിമില്‍നിന്നു സംഘം എത്തുന്നുണ്ട്. വയനാട്ടില്‍ ഓര്‍ക്കിഡ് കൃഷിക്ക് പ്രത്യേകം ഭൂമി കണ്ടത്തേണ്ടതില്ല. തോട്ടങ്ങളിലെ കാപ്പിച്ചെടികളിലും മരങ്ങളിലും ഓര്‍ക്കിഡ് കൃഷി നടത്താം. ഓര്‍ക്കിഡ് പൂക്കളുടെ വിപണന സാധ്യതയും വലുതാണ്. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളുടെ ശേഖരം ഉണ്ടെന്നും ഡോ. രാജേന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago