HOME
DETAILS
MAL
സഊദിയില്‍ ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപ്പാര്‍ട്മെന്റുകള്‍ക്കും വാറ്റ്
backup
March 06 2018 | 06:03 AM
ജിദ്ദ: സഊദയില്‍ ഏപ്രില്‍ അഞ്ചു മുതല്‍ ഹോട്ടലുകളില്‍നിന്നും ഫര്‍ണിഷ്ഡ് അപ്പാര്ട്മെന്റുകളില്നിന്നും മൂല്യ വര്‍ധിത നികുതി ഈടാക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ കാര്യാലയം വ്യക്തമാക്കി.
സന്ദര്‍ശകര്‍ ഹോട്ടലുകളിലും മറ്റും താമസിച്ച ദിവസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിരക്ക്.
ഹോട്ടലുകളുടെ നിലവാരം കണക്കാക്കി ഓരോ രാത്രിക്കും രണ്ടര മുതല്‍ അഞ്ച് ശതമാനമായിരിക്കും നികുതി.
വാടക ബില്ലില്‍ താമസിച്ച രാത്രികളുടെ എണ്ണത്തിനനുസരിച്ച് നികുതിയും ഏര്‍പ്പെടുത്തിയിരിക്കണം. ഏപ്രില്‍ അഞ്ച് മുതലാണ് ഈ ഇനത്തില്‍ നികുതി പിരിച്ചു തുടങ്ങുക എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."