HOME
DETAILS
MAL
മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിക്കും: മുഖ്യമന്ത്രി
backup
March 06 2018 | 19:03 PM
തിരുവനന്തപുരം: മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിര്‍മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷാമത്തിന് അല്പം അയവ് വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്കി.
നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."