അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹരജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയിരുന്ന വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്നത്തേക്ക് മാറ്റി. പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഹരജി നല്‍കിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിന് മുന്‍പ് പലപ്പോഴും ഫാദര്‍ ജോസ് പുതൃക്കയിലും, ഫാദര്‍ കോട്ടൂരും കോണ്‍വെന്റില്‍ എത്തിയിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സി.ബി.ഐ സംഘം കോടതിയെ അറിയിച്ചു. രാത്രികാലങ്ങളില്‍ ഇരു വികാരിമാരും കോണ്‍വെന്റിലെ മതില് ചാടിക്കടന്ന് സിസ്റ്റര്‍ സെഫിയെ കാണാന്‍ എത്തിയിരുന്നതായും മൊഴിയുണ്ടെന്ന് സി.ബി.ഐ പറയുന്നു. സെഫിയുമായുള്ള വികാരിമാരുടെ അവിഹിത ബന്ധം അഭയ കാണാന്‍ ഇടയായതാണ് കൊലയ്ക്ക് കാരണമെന്നാണ് സി.ബി.ഐ കേസ്.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. മൂന്ന് തവണ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ, കോടതിയുടെ അനുമതി തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."