HOME
DETAILS
MAL
ലൈറ്റ് മെട്രോയില്‍നിന്ന് പിന്മാറുന്നത് സര്‍ക്കാര്‍ അനാസ്ഥമൂലം: ഇ. ശ്രീധരന്
backup
March 06 2018 | 19:03 PM
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശയോടെയാണെന്ന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് സര്‍ക്കാരിന് കത്തയച്ചു.
സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. പലതവണ കത്തയച്ചിട്ടും സര്‍ക്കാര്‍ ഒരു മറുപടിയും നല്‍കിയില്ലെന്നും ഇ. ശ്രീധരന് ചൂണ്ടിക്കാട്ടി.
ലൈറ്റ് മോട്രോ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞദിവസമാണ് ഡി.എം.ആര്.സി ഔദ്യോഗികമായി അറിയിച്ചത്. തങ്ങള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 28നും ഇ. ശ്രീധരന് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."