സഭയുടെ ഭൂമിവിവാദം: പൊലിസിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
കൊച്ചി: സീറോ മലബാര്‍സഭ ഭൂമി വിവാദത്തില്‍ പൊലിസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം.
സുപ്രിംകോടതിയുടെ ലളിതകുമാരി കേസിലെ വിധിയനുസരിച്ച് ഗുരുതരമായ കുറ്റകൃത്യം സംബന്ധിച്ച പരാതി ലഭിച്ചാല്‍ പൊലിസ് നടപടിയെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
സഭയുടെ ഭൂമിവിവാദത്തില്‍ പൊലിസിന് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലിസ് തയാറാവുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധിയും പൊലിസിന് രൂക്ഷവിമര്‍ശം നേരിടേണ്ടിവന്നത്. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും. പരാതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെവി കൊടുക്കാതിരിക്കരുത്. ആരോപണങ്ങളില്‍ സംശയമുണ്ടെങ്കില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം നടപടിയെടുക്കാനും കഴിയും.
പള്ളികളുടെ ഉന്നത ഘടകമാണ് അതിരൂപത. ഇതില്‍ പള്ളിക്ക് ഇടപെടാനാവില്ലെന്ന് പറയാനാവില്ല. രൂപതയുടെ മാത്രം താല്‍പര്യമെന്ന് പറഞ്ഞ് ഒഴിയാനാവില്ല.
ഇത്തരം അവസരത്തില്‍ കേസില്‍ അന്വേഷണം നടത്തുന്നതാണ് നല്ലത്. അതിരൂപതക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്നത് ശരിയാണെന്നും കര്‍ദിനാളും അതിരൂപതയും രണ്ടാണെന്നും കോടതി വ്യക്തമാക്കി. കര്‍ദിനാള്‍ അതിരൂപതയുടെ പ്രതിനിധി മാത്രമാണ്. രൂപതയുടെ സ്വത്തുക്കള്‍ കര്‍ദിനാളിന്റേതാണെന്ന് കരുതാനാവില്ല. സ്വത്തുക്കള്‍ സഭയുടേതാണ്-കോടതി പറഞ്ഞു. ഈ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന പൊലിസിന്റെ വാദം ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സിവില്‍ സ്വഭാവത്തിലുള്ള നടപടികളല്ല ഇത്. വ്യക്തതയില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതിനെ ചോദ്യം ചെയ്യാന്‍ എതിര്‍ കക്ഷികള്‍ക്ക് കഴിയുമെന്ന് ഡിവൈന്‍ സെന്റര്‍ കേസിലെ വിധി ചൂണ്ടിക്കാട്ടി എതിര്‍ കക്ഷികള്‍ വാദിക്കുന്നു. എന്നാല്‍ ഇവിടെ ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതല്ല. ആരോപണങ്ങള്‍ക്ക് വ്യക്തതയുണ്ട്, ഇതിനുസരിച്ചുള്ള പ്രവൃത്തിയുണ്ട്, അതിനുള്ള സാഹചര്യവുമുണ്ട്. ആ നിലക്ക് ഡിവൈന്‍ സെന്റര്‍ കേസിലെ വിധി ഇവിടെ ബാധകമാവില്ല. അലക്ഷ്യമായ ഇടപാടുകളാണ് നടന്നത്. ഗൂഢാലോചനയുണ്ടെന്ന ആരോപണമുണ്ട്.
അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്ന് വ്യക്തം. എന്നാല്‍ പണം നല്‍കാനില്ലെന്ന് ഇടനിലക്കാരന്‍ പറയുന്നു. ഇത്തരത്തില്‍ വൈരുദ്ധ്യങ്ങളുള്ള കേസ് അന്വേഷിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."