HOME
DETAILS

പെരിയോറുടെ പ്രതിമയും തകര്‍ക്കും; ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

  
backup
March 06 2018 | 19:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0


ചെന്നൈ: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയോറുടെ (പെരിയോര്‍ ഇ.വി രാമസ്വാമി) പ്രതിമയും തകര്‍ക്കുമെന്ന ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പരാമര്‍ശം വിവാദത്തില്‍.
'ആരാണ് ലെനിന്‍, ഇന്ത്യാ ചരിത്രത്തില്‍ അദ്ദേഹത്തിന് എന്ത് പ്രാധാന്യമാണുള്ളത്. കമ്മ്യൂണിസവും ഇന്ത്യയും തമ്മില്‍ ഒരു ബന്ധവുമില്ല.
അതിനാലാണ് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. അതേപോലെ ജാതീയതക്ക് പ്രോത്സാഹനം നല്‍കിയ പെരിയോറുടെ പ്രതിമയും തമിഴ്‌നാട്ടില്‍ തകര്‍ക്കണ'മെന്നാണ് രാജ ഫേസ്ബുക്കില്‍ കുറിച്ചത്.
സാമൂഹിക പരിഷ്‌കര്‍ത്താവും രാഷ്ട്രീയനേതാവുമായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമിയെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
പെരിയോറുടെ പ്രതിമ തൊടാന്‍ ആരെയും അനുവദിക്കില്ല. രാജയുടെ പൂര്‍വികര്‍പോലും പെരിയോറുടെ പ്രതിമയില്‍ തൊടാന്‍ ധൈര്യപ്പെട്ടിട്ടില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപിന്നാലെ തമിഴ്‌നാട്ടിലെ വിവിധ പാര്‍ട്ടി നേതാക്കളും സംഘടനകളും രാജയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
പെരിയോറുടെ പ്രതിമ തകര്‍ക്കപ്പെടുമെന്ന് യുവമോര്‍ച്ച നേതാവ് എസ്.ജി സൂര്യ ട്വീറ്റ് ചെയ്തതിനുപിന്നാലെയാണ് രാജയുടെ പരാമര്‍ശവും ഉണ്ടായത്.
അതിനിടയില്‍ വെല്ലൂരിനടുത്ത തിരിപത്തൂര്‍ ജംഗ്ഷനില്‍ സ്ഥാപിച്ച പെരിയോറുടെ പ്രതിമ ചൊവ്വാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു.
സംഭവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രാദേശിക നേതാക്കളായ മുത്തു രാമന്‍,ഫ്രാന്‍സിസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago