എംബസി മാറ്റം; ഗ്വാട്ടിമാലയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് അറബ് ലീഗ്
റിയാദ്: ഇസ്റാഈലിലെ തങ്ങളുടെ എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗ്വാട്ടിമാല പിന്തിരിയണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ഗ്വാട്ടിമാലയുടെ തീരുമാനം നിയമ ലംഘനമാണെന്ന് അറബ് ലീഗിലെ ഫലസ്തീന് അധിനിവേശ രാജ്യങ്ങള്‍ക്കായുള്ള കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സഈദ് അബു അലി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 1968 ലെ 252, 1969 ലെ 267, 1980ലെ 476, 478 സമാധാന കരാര്‍ പാലിക്കപ്പെടേണ്ടതാണെന്നും സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളുടെ എംബസി മാറ്റ തീരുമാനം വ്യക്തമായ നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായുള്ള ഐക്യ രാഷ്ട്രസഭയുടെ തീരുമാനങ്ങളോട് ഗ്വാട്ടിമാലയടക്കമുള്ള രാജ്യങ്ങള്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും ജറൂസലം സ്ഥിതിഗതികളെ അട്ടിമറിക്കുന്ന നടപടികള്‍ മേഖലയെ കൂടുതല്‍ അശാന്തിയിലേക്കാണ് തള്ളിവിടുകയെന്നും അദ്ദേഹം പറഞ്ഞതായി ഫലസ്തീന് വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."