HOME
DETAILS
MAL
പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്ററിനു ജയം
backup
March 06 2018 | 19:03 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റര്‍ പാലസിനെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്ന ക്രിസ്റ്റല്‍ പാലസ് രണ്ടാം പകുതിക്ക് ശേഷം മൂന്ന് ഗോള്‍ വഴങ്ങിയാണ് പരാജയം ഏറ്റുവാങ്ങിയത്. 11-ാം മിനുട്ടില്‍ ആന്‍ഡ്രോസ് ടൗണ്‍സെന്റായിരുന്നു ക്രിസ്റ്റലിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. പാട്രിക് വാന്റെ വകയായിരുന്നു രണ്ടാം ഗോള്‍. രണ്ടാം പകുതിക്ക് ശേഷം മികച്ച പ്രകടനം പുറത്തെടുത്തു യുണൈറ്റഡിന് വേണ്ടി സ്മാളിംങ്‌സാണ് ആദ്യ ഗോള്‍ നേടിയത്. 76-ാം മിനുട്ടില്‍ ലുക്കാക്കുവും 91-ാം മിനുട്ടില്‍ മാറ്റിക്കുമാണ് മാഞ്ചസ്റ്ററിന് വേണ്ടി ഗോളുകള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."