HOME
DETAILS
MAL
ചാംപ്യന്‍സ് ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സിന് ജയം
backup
March 06 2018 | 19:03 PM
കൊച്ചി: ചാംപ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്‌ക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. കടവന്ത്ര റീജീയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് 81-57 ന് പാലാ അല്‍ഫോണ്‍സ കോളജിനെ തോല്‍പ്പിച്ചു. അശ്വതി ജയശങ്കര്‍ -18, വൈ അലീന സെബു -16, കെ.പി ലിതാര -16, വിമ്മി വി. വര്‍ക്കി -15 എന്നിവരാണ് സെന്റ് ജോസഫ്‌സ് കോളിന് വേണ്ടി സ്‌കോര്‍ ചെയ്തത്. അല്‍ഫോണ്‍സ കോളജിനായി സ്‌നേഹ തോമസ് 26 പോയിന്റ് സ്‌കോര്‍ ചെയ്തു. പുരുഷന്‍മാരുടെ ആദ്യ പോരാട്ടത്തില്‍ തൃശൂര്‍ ശ്രീ കേരള വര്‍മ കോളജ് 97 - 67 ന് ആലപ്പുഴ പി.ആര്‍.സിയെ തോല്‍പ്പിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ വൈ മുഹമ്മദ് സഫീറുള്ള ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."