HOME
DETAILS

അരങ്ങത്ത് ബന്ധുക്കള്‍, അണിയറയില്‍ ശത്രുക്കള്‍

  
backup
March 06 2018 | 19:03 PM

articleaboutdefence


വലിയ ശത്രുവിനെ നേരിടേണ്ടി വന്നാല്‍ സാദാ ശത്രുവിനെ കൂട്ടുപിടിക്കുന്നതില്‍ ഒട്ടും തെറ്റില്ല. ശത്രുവിന്റെ ശത്രു മിത്രമെന്നു പഴയൊരു രാഷ്ട്രീയന്യായം തന്നെയുണ്ടല്ലോ. കെ.എം മാണിയുടെ ഇപ്പോഴത്തെ മുഖ്യശത്രു സി.പി.ഐയാണെന്നു മാലോകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.
സി.പി.ഐക്കാര്‍ക്ക് എവിടെയെങ്കിലുമിട്ട് ഒന്നു കൊടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു മാണി. കൈ തരിക്കുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് അതിനുള്ള ത്രാണിയില്ല. ഏതായാലും ആ നിസ്സഹായത കണ്ടറിഞ്ഞു മാണി പിണങ്ങി അകറ്റിനിര്‍ത്തിയ യു.ഡി.എഫ് ആപല്‍ഘട്ടത്തില്‍ രക്ഷയ്‌ക്കെത്തി.
പൊന്തന്‍പുഴ വനഭൂമി കൈയേറ്റം വിഷയമാക്കി വനംമന്ത്രിക്കെതിരേ മാണി ഇന്നലെ സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോള്‍ യു.ഡി.എഫിന്റെ 'കട്ട സപ്പോര്‍ട്ട്.' അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ മുനീറുമൊക്കെ മാണിയെക്കാള്‍ ആവേശത്തോടെയാണു വനംവകുപ്പിനെതിരേ സംസാരിച്ചത്. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പിറകെ കേരളകോണ്‍ഗ്രസ്(എം) അംഗങ്ങളും ഇറങ്ങിപ്പോക്കു നടത്തി.
ത്രിപുര തന്നെയായിരുന്നു സഭയില്‍ ഇന്നലെയും ചൂടേറിയ വിഷയം. തിങ്കളാഴ്ച ത്രിപുര എടുത്തിട്ടതു പ്രതിപക്ഷാംഗങ്ങളായിരുന്നെങ്കില്‍ ഇന്നലെ അതിനു തുടക്കമിട്ടതു ഭരണപക്ഷത്തെ കെ.ഡി പ്രസേനന്‍. ബിജെ.പിയെ വളര്‍ത്തിയതു കോണ്‍ഗ്രസാണെന്ന സ്ഥിരം ആരോപണം ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, രണ്ട് ആര്‍.എസ്.എസുകാരെ കേരളത്തില്‍ നിയമസഭാംഗങ്ങളാക്കിയതും അതിലൊരാളെ മന്ത്രിയാക്കിയതും കോണ്‍ഗ്രസ്സല്ല സി.പി.എമ്മാണെന്നു വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനെയും മുന്‍ എം.എല്‍.എ ബാബു എം. പാലിശേരിയെയും സൂചിപ്പിച്ച് അനില്‍ അക്കരയുടെ മറുപടി. എന്നിട്ടും ബി.ജെ.പിയുടെ വളര്‍ച്ചയുടെ പേരില്‍ സി.പി.എം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും അനില്‍.
എം. നൗഷാദ് ത്രിപുരയില്‍ ബി.ജെ.പി വിജയിച്ചതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി കോണ്‍ഗ്രസില്‍ ആരോപിക്കാതെ മറ്റൊരു കാരണംകൂടി കണ്ടെത്തി. പഴയ അനുഭവങ്ങളില്ലാത്ത പുതിയ വോട്ടര്‍മാര്‍ ബി.ജെ.പിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ബി.ജെ.പി ഈടില്ലാതെ വായ്പ നല്‍കുമെന്നൊക്കെ വാഗ്ദാനം ചെയ്തപ്പോള്‍ ചിലര്‍ അതു വിശ്വസിച്ചെന്നും നൗഷാദ്.
ഇന്ത്യയില്‍ പല തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചിട്ടുണ്ടെന്നും എന്നാല്‍, സി.പി.എം എവിടെയെങ്കിലും അവരെ തോല്‍പിച്ചിട്ടുണ്ടോ എന്നും എം. വിന്‍സെന്റ്.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു വാദിക്കുന്ന സീതാറാം യെച്ചൂരി ഇവിടെ സി.പി.എം സംസ്ഥാന സമ്മേളനത്തിനു വന്നപ്പോള്‍ സംസ്ഥാനനേതാക്കള്‍ അദ്ദേഹത്തിന്റെ ക്ലച്ചൂരി വിട്ടെന്നും വിന്‍സെന്റ്.
രാഷ്ട്രീയവിവാദങ്ങളിലൊന്നും സ്പര്‍ശിക്കാതെയാണു മാണി ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഭൂനികുതി വര്‍ധനയെക്കുറിച്ചും കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ച മാണി അനുവദിക്കപ്പെട്ട സമയത്തിനു മുമ്പുതന്നെ പ്രസംഗം നിര്‍ത്തി. യു.ഡി.എഫ് ഭരണകാലത്തു പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി കുറച്ചതു ചൂണ്ടിക്കാട്ടി തോമസ് ഐസക്കിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്ത ധനമന്ത്രി താനാണെന്നു പറയാനും മാണി മറന്നില്ല.
കര്‍ഷകരുടെ കാര്യം പറഞ്ഞതിന്റെ പേരില്‍ ഏറെക്കാലത്തിനു ശേഷം മാണിയെ പി.സി ജോര്‍ജ് അനുകൂലിച്ചു. കര്‍ഷകരെക്കുറിച്ചു മാണി പറഞ്ഞതെല്ലാം ശരിയാണെന്നു ജോര്‍ജിന്റെ സാക്ഷ്യപ്പെടുത്തല്‍. കഠിനാധ്വാനം ചെയ്തു സര്‍ക്കാരുദ്യോഗസ്ഥരെ തീറ്റിപ്പോറ്റേണ്ട അവസ്ഥയിലാണു കേരളത്തിലെ കര്‍ഷകരെന്നും ജോര്‍ജ്.
സംസ്ഥാനഭരണത്തിലും ദേശീയരാഷ്ട്രീയത്തിലുമൊക്കെ സ്പര്‍ശിച്ചു സംസാരിച്ച മുല്ലക്കര രത്‌നാകരന്‍ ബി.ജെ.പിക്കെതിരായ വിശാല മതേതരസഖ്യത്തിന്റെ കാര്യത്തില്‍ സ്വന്തംമുന്നണിയിലെ സി.പി.എമ്മിനെയും പ്രതിപക്ഷത്തെയും പേരെടുത്തു പറയാതെ ഒന്നു കൊട്ടാന്‍ മറന്നില്ല.
ത്രിപുരയെക്കുറിച്ചു പലരും സംസാരിച്ചു. എന്നാല്‍, ഇതിന്റെ പേരില്‍ പരസ്പരം പഴിചാരുന്നതിനു പകരം രാജ്യം നേരിടുന്ന അപകടത്തെക്കുറിച്ചു ചിന്തിക്കണം. ഈ വിഷയത്തില്‍ അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ സ്വന്തം ഹൃദയത്തിലേയ്‌ക്കൊന്നു നോക്കണം. കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റ് വിരുദ്ധമനസ്സു മാറ്റണമെന്നും മുല്ലക്കരയുടെ ഉപദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago