HOME
DETAILS
MAL
അറക്കല്‍ മ്യൂസിയത്തിലെ നിര്‍മാണത്തിനു വിലക്ക്
backup
June 01 2016 | 22:06 PM
കണ്ണൂര്‍: രാജവംശത്തിന്റെ അനുമതിയില്ലാതെ അറക്കല്‍ മ്യൂസിയത്തോടനുബന്ധിച്ച കെട്ടിടങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ കണ്ണൂര്‍ മുന്‍സിഫ് കോടതി വിലക്കി. അറക്കലിലെ ഇപ്പോഴത്തെ രാജ്ഞിയായ ആദിരാജ സൈനബ ആയിഷാബി നല്കിയ ഹരജിയിലാണു നടപടി. മാണിക്യക്കാവ് ക്ഷേത്രത്തിനടുത്ത പി.പി ഫാറൂഖ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണു നവീകരണം തുടങ്ങിയത്. അറക്കലിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സംരക്ഷിത പൈതൃക സ്വത്തുക്കളാണെന്നു ചൂണ്ടിക്കാട്ടി പുരാവസ്തു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഹരജിക്കാര്‍ക്കു വേണ്ടി പി.വി മിഥുന്, കെ കൃഷ്ണന്, സി.എച്ച് നിഥിന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."